മട്ടന്നൂര്‍: മട്ടന്നൂര്‍ മിനി സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ്ബിന്റെ മിനി നീന്തല്‍ അക്കാദമി സംഘടിപ്പിച്ചുവരുന്ന സൗജന്യ നീന്തല്‍ പരിശീലത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മട്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്ര പരിസരത്ത് നടന്നു. മട്ടന്നൂര്‍ ഫയര്‍ ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് സി.വി.ദിനേശന് ഉദ്ഘാടനം ചെയ്തു. ഡോ.ജി.കുമാരന് നായര്‍ അധ്യക്ഷത വഹിച്ചു. നീന്തല്‍ പരിശീലകരെയും നീന്തല്‍ താരങ്ങളെയും ചടങ്ങില്‍ ആദരിച്ചു. മട്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രം പ്രസിഡണ്ട് സി.എം.ബാലകൃഷ്ണന് മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി. നഗരസഭാംഗം കെ.വി.പ്രശാന്ത്, കെ.കെ.കീറ്റുക്കണ്ടി, എന്‍.പ്രകാശന്, കെ.വിജയരാഘവന് എന്നിവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ഷിബു സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മട്ടന്നൂര്‍ ഫയര്‍ഫോഴ്സ് സ്കൂബ ഡൈവിങ്ങ് ഡമോണ്‍സ്ട്രേഷന്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: