പയ്യാവൂര്‍: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ചരമ ദിനം പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. മടമ്പം മേരിലാന്‍ഡ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് കെ.ബിനോയ് കലാം അനുസ്മരണ പ്രഭാഷണം നടത്തി. ഛായാചിത്ര അനാച്ഛാദനം, പുസ്തക പ്രദര്‍ശനം, പവര്‍ പോയന്റ് പ്രസന്റേഷന് മത്സരം, ക്ലാസ് മാഗസിന് നിര്‍മാണം, ചുവര് പത്രിക രൂപകല്പന എന്നിവ ഇതോടനുബന്ധിച്ചു നടത്തപ്പെട്ടു. ഹെഡ്മാസ്റ്റര് പി.എം.മാത്യു, ലിബിന് കെ.കുര്യന്, ടി.ജെ.ബെന്നി എന്നിവര്‍ പ്രസംഗിച്ചു. ബിനു ജേക്കബ്, സി. പ്രിയ, ആനി കുരുവിള എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: