മുക്കം: മകനെ സ്കൂള്‍ ബസ്സില്‍ കയറ്റി വിടാന്‍ കാത്തുനിന്ന അധ്യാപികയെ ജനമധ്യത്തില്‍ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജുനൈദിനെതിരെയാണ് സ്കൂള്‍ അധ്യാപികയായ മുക്കം സിമി വില്ലയില്‍ കെ.എസ്.രഹ് നമോള്‍ നല്കിയ പരാതിയില്‍ മുക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അധ്യാപിക മകനെ ബസ്സില്‍ കയറ്റാന്‍ നില്‍ക്കുന്നിടത്ത് മുക്കം ബസ് സ്റ്റാന്റ് ബൈപ്പാസിലേക്ക് വണ്‍വെ ട്രാഫിക് സിസ്റ്റം തെററിച്ച് വാഹനം ഓടിച്ചു വരികയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്ത ജൂനൈദിന്റെ നടപടി ചോദ്യം ചെയ്തിനാണ് വാഹനത്തില്‍ നിന്നിറങ്ങി അധ്യാപികയെ അധിക്ഷേപിച്ചു സംസാരിക്കുകയും ജനമധ്യത്തില്‍ അപമാനിക്കുകയും തെറി പറയുകയും അടിക്കാനോങ്ങുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: