ആതുരസേവനത്തിന് മാതൃകയായി പൂക്കാട്ടിയൂര്‍ ശ്രീതൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം

Saturday 30 July 2016 10:29 am IST

വളാഞ്ചേരി: പൂക്കാട്ടിയൂര്‍ ശ്രീതൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് ധനസഹായം നല്‍കി. ഈ മാസം മൂന്ന് മുതല്‍ 10 വരെ നടന്ന ഭാഗവത സപ്താഹയജ്ഞത്തില്‍ പങ്കെടുത്ത ഭക്തര്‍ എടയൂര്‍ സേവന പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന് വേണ്ടി സമാഹരിച്ച തുകയാണ് കൈമാറിയത്. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ സേവനയുടെ പ്രസിഡന്റ് ഡിവൈഎസ്പി കിഴിശ്ശേരി റഷീദ് ക്ഷേത്രകമ്മറ്റി ട്രഷറര്‍ മുക്കടേക്കാട്ട് സതീശനില്‍ നിന്ന് തുക ഏറ്റുവാങ്ങി. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് പി.കെ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ഗോപാലകൃഷ്ണന്‍, സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍, വാര്‍ഡ് മെമ്പര്‍ കെ.ബിന്ദു, രക്ഷാധികാരികളായ എം.മുരളീധരന്‍, ടി.കുഞ്ഞിക്കരിയന്‍, കെ.കെ.ഗോപിനാഥ്, കെ.പി.ശങ്കുണ്ണി, വി.ടി.കുഞ്ഞുട്ടി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.