യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണം: ബിജെപി

Saturday 30 July 2016 10:33 am IST

മലപ്പുറം: മഞ്ചേരി നഗരസഭയിലെ ചോഴിയാംകുന്ന് ദലിത് ഹിന്ദു ശ്മശാനത്തിലേക്ക് വഴി സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ തയ്യാറാക്കാത്ത അധികൃതരുടെ സമീപനത്തില്‍ ബിജെപി. മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി പ്രദേശത്ത് സജീവമായി നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ അധികൃതര്‍ക്കായില്ല. പാവപ്പെട്ടവരെ തീര്‍ത്തും അവഗണിക്കുന്ന നയമാണ് ബന്ധപ്പെട്ട അധികാരികളും ഭരണകൂടവും സ്വീകരിക്കുന്നത്. ദളിത് വിഭാഗങ്ങളോടുള്ള തികഞ്ഞ അസഹിഷ്ണുതയാണ് ഇതെന്നും യോഗം കുറ്റപ്പെടുത്തി. വിഷയത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ്, ജില്ലാ സെക്രട്ടറിമാരായ കെ.പി.ബാബുരാജ്മാസ്റ്റര്‍, കെ.സി.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.