സ്ത്രീസമത്വം; പരാതിപരിഹാര സമിതികള്‍ രൂപീകരിക്കണം: കളക്ടര്‍

Saturday 30 July 2016 11:24 am IST

കാസര്‍കോട്: സ്ത്രീകളെ അവരുടെ ജോലിസ്ഥലങ്ങളില്‍ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയുന്നത് ഉറപ്പുവരുത്തുന്നതിനായി പത്തും അതില്‍ കൂടുതലും ജീവനക്കാര്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റിക്ക് രൂപം കൊടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 2013 ലെ തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയല്‍ (പ്രിവന്‍ഷന്‍, പ്രൊഹിബിഷന്‍ ആന്റ് റീഡ്രെസ്സല്‍) ആക്ട് പ്രകാരം ഇത് തൊഴില്‍ദായകരുടെയും ഉത്തരവാദിത്വപ്പെട്ടവരുടെയും ബാദ്ധ്യതയാണ്. കമ്മറ്റിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യമൊരുക്കുക, അവയുടെ നിര്‍ദ്ദേശം നടപ്പിലാക്കുക എന്നിവയും തൊഴിലുടമ പാലിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നത് 50,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. മുമ്പ് ഇതേ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട തൊഴിലുടമയ്ക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്നതാണ്. സ്ത്രീകളോട് വിവേചന പരവും അനഭിമതമായതുമായ ചിന്തയോടുകൂടിയ പെരുമാറ്റം ഒഴിവാക്കുന്നതിനും മതിയായ വിശ്രമത്തിനും ശുചിത്വം ഉറപ്പാക്കി ആരോഗ്യപരമായി ജോലി നിര്‍വ്വഹിക്കുന്നതിനുമുളള സാഹചര്യം ഉറപ്പാക്കണം. സ്ത്രീ തൊഴിലാളികളുടെ ലിംഗപരമായ സമത്വം ഉറപ്പുവരുത്തുന്നതിനായി ഇനിയും കമ്മറ്റി രൂപീകരിച്ചിട്ടില്ലാത്ത എല്ലാ സ്ഥാപനങ്ങളിലും സമിതി രൂപീകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.