കൊച്ചി: കോഴിക്കോട് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ പോലീസുകാര്‍ തടഞ്ഞപ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായിരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോഴിക്കോട് നടപടി ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. പോലീസിന്റെ കടന്നാക്രമണം ദുരുഹമാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനും കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അവസരം ഉണ്ടാക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി ഇനിയും നിസഹായത പ്രകടിപ്പിച്ച് ഇരുന്നാല്‍ നാളെ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തെ മറ്റു കോടതികളിലേക്കും വ്യാപിക്കും.
കോടതിയുടെ കാര്യമായതിനാല്‍ തന്നെ അഡ്വക്കേറ്റ് ജനറല്‍ വിഷയത്തില്‍ ഇടപെടണം. മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണം- ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: