കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും പോലീസ് അതിക്രമം. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റ ശ്രമം നടന്നത്. ടൗണ്‍ പോലീസ് സ്റ്റേഷനില്‍വെച്ചാണ് സംഭവം.
ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തിയ എസ്ഐയാണ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ഡ്രൈവര്‍ പ്രകാശ് എന്നിവരേയാണ് കൈയ്യേറ്റം ചെയ്തത്. രാവിലെ കോഴിക്കോട് കോടതി വളപ്പില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
രാവിലെ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് അക്രമണം അഴിച്ചു വിടുകയും മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോചീഫ് ബിനുരാജ്, ക്യാമറമാന് അഭിലാഷ്,അനൂപ് തുടങ്ങിയവരെയാണ് കോടതി വളപ്പില്‍ നിന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: