യു.പിയില്‍ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Tuesday 28 February 2012 11:51 am IST

ലക്‌നൗ: ഉത്തര്‍പ്രദേശ്‌ നിയമസഭയിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ്‌ തുടങ്ങി. പശ്ചിമ യു.പിയിലെ 13 ജില്ലകളിലെ 68 മണ്‌ഡലങ്ങളിലാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌. ഗാസിയാബാദ്‌, ഗൗതം ബുദ്ധ നഗര്‍, ആഗ്ര, മധുര, അലിഗഡ്‌, മീററ്റ്‌, സഹാരണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലായി 1103 സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നുണ്ട്‌. മുസ്‌ലീം, ജാട്ട്‌ മേല്‍ക്കൈയുളള ഈ മേഖലയില്‍ മുസ്‌ലീം വോട്ടാണ്‌ വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം. കോണ്‍ഗ്രസ്‌- ആര്‍.എല്‍.ഡി സഖ്യവും ബി.എസ്‌.പിയും എസ്‌.പിയും ഈ മേഖലയില്‍ കടുത്ത പോരാട്ടമാണ്‌ നടത്തുന്നത്‌. ചില മേഖലകളില്‍ ബി.ജെ.പിയും വിജയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.