പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍

Saturday 30 July 2016 4:31 pm IST

കൊല്ലം: വില്‍പ്പനക്കായി കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപ വിലയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ശംഭു, ചൈനിഖൈനി, ഗണേശ്, ഹാന്‍സ് തുടങ്ങിയവയുമായി തിരുവനന്തപുരം പൂന്തുറ സ്വദേശി ജയശീലന്‍ അറസ്റ്റില്‍. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പ്പന നടത്തുന്നതിലേക്ക് ട്രയിനില്‍ കടത്തി കൊണ്ടുവരുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കുറഞ്ഞ വിലയ്ക്ക് മധുരയില്‍ നിന്നും വാങ്ങുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും വന്‍വില ഈടാക്കിയാണ് വിറ്റിരുന്നത്. സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി സിറ്റി പോലീസ് ആന്റി നര്‍കോട്ടിക് ടീമിന്റേയും എക്‌സൈസ് ഷാഡോ ടീമിന്റേയും നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.