കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെ കുടുംബസംഗമം നാളെ ഉച്ചയ്ക്ക് 2.30ന് സിഎസ്ഐ കണ്വെന്ഷന് സെന്റര്‍ ഹാളില്‍ നടക്കുമെന്ന് ഏകോപന സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരെയും മന്ത്രിമാരെയും ആദരിക്കും. കുടുംബസംഗമം ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. വനം മന്ത്രി അഡ്വ.കെ.രാജു വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തും. പത്രസമ്മേളനത്തില്‍ ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജന്‍, ജനറല്‍ സെക്രട്ടറി ജി.ഗോപകുമാര്‍, ഭാരവാഹികളായ ബി.രാജീവ്, നേതാജി ബി.രാജേന്ദ്രന്, എന്‍.രാജീവ്, എ.അന്‍സാരി, ആര്.ചന്ദ്രശേഖരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: