പാക്കധിനിവേശ കശ്മീര്‍ സ്വതന്ത്രമാക്കണം: ബാബാ രാംദേവ്

Saturday 30 July 2016 4:41 pm IST

രോഹ്ത്തക്: പാക്കധിനിവേശ കശ്മീരിനെ സ്വതന്ത്രമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം തുടങ്ങണമെന്ന് യോഗഗുരു ബാബാ രാംദേവ്.പിഒകെ തിരികെപ്പിടിക്കാനുള്ള ശക്തമായ നടപടികള്‍ തുടങ്ങേണ്ട സമയമായി. അദ്ദേഹം പറഞ്ഞു. എന്തുവില കൊടുത്തും കശ്മീര്‍ സ്വന്തമാക്കുമെന്നാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറയുന്നത്. നമ്മുടെ കുട്ടികള്‍ പാക്കധിനിവേശ കശ്മീരിന്റെ ചിത്രം മാത്രമേ കാണുന്നുള്ളു. അവര്‍ അത് പിടിച്ചെടുത്തു. തികച്ചും ഭീരുവായ ഒരു രാജ്യം നമ്മുടെ രാജ്യത്തിന്റെ ഒരു ഭാഗം പിടിച്ചെടുക്കുമ്പോള്‍ നമുക്ക്് നിശബ്ദരായി തുടരാന്‍ കഴിയില്ല. രാംദേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാക് മണ്ണില്‍ നിന്ന് ഭാരതത്തില്‍ അക്രമം അഴിച്ചുവിടുന്ന ഭീകരരെ ഇല്ലായ്മ ചെയ്യാന്‍ പ്രധാനമന്ത്രി ശക്തമായ നടപടി എടുക്കണം. ഓരോ വേദിയിലും ഷെരീഫ് കശ്മീര്‍ വിഷയം ഉന്നയിക്കുന്നുണ്ട്. അടുത്തിടെ കശ്മീരില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്നാണ് ഷെരീഫ് വിശേഷിപ്പിച്ചത്.രാം ദേവ് ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.