തിരുവനന്തപുരം: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ അതിക്രമം തെറ്റാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം പോലീസിന്റെ കയ്യേറ്റത്തിൽ ഖേദം പ്രകടിപ്പിച്ചത്.
സംഭവത്തില്‍ തനിക്ക് ദുഖമുണ്ട്. അന്വേഷണ വിധേയമായി എസ്ഐയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ശരിയായ നടപടികളല്ല എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായത്. ഇത് നീതീകരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: