മാനന്തവാടി നഗരസഭയില്‍ സിപിഐ-സിപിഎം പോര്

Saturday 30 July 2016 8:06 pm IST

മാനന്തവാടി : സിപിഎം ഭരിക്കുന്ന മാനന്തവാടി നഗരസഭയില്‍ സിപിഐ - സിപിഎം പോര്. ടൗണിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത ഭരണസമിതി നിലപാടില്‍ പ്രതിഷേധിച്ച് പൊതുജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്യുമെന്ന് സിപിഐ പ്രഖ്യാപിച്ചുകഴിഞ്ഞു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജിന് സിപിഐ കൗണ്‍സിലര്‍മാര്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി. 1994 മുതല്‍ നരഗസഭ പരിധിയില്‍ കെട്ടിടനിര്‍മ്മാണ ചട്ടം നിലനില്‍ക്കേ ഉയര്‍ന്നുവന്ന അനധികൃത കെട്ടിടങ്ങളെ സംബന്ധിച്ചാണ് പരാതി. ടൗണിലെ ഇത്തരം കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് ഏരിയകള്‍ കടമുറികളായി മാറ്റിയതിനെതിരെയാണ് സിപിഐ പ്രതിഷേധം. കല്‍പ്പറ്റയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണതിനെതുടര്‍ന്ന് മാനന്തവാടിയിലെ അപകടാവസ്ഥായിലായ രണ്ട് ബഹുനില കെട്ടിടങ്ങള്‍ വയനാട് സബ്കളക്ടര്‍ ശീറാം സാംബശിവറാവു ഒഴിപ്പിച്ചിരുന്നു. അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദേഹം പ്രഖ്യപിച്ചു. എന്നാല്‍ നഗരസഭ അനുകൂല നടപടിയെടുത്തില്ല. ഇതോടെയാണ് സിപിഐ സിപിഎം ബന്ധം വഷളായത്. സിപിഎം നേതാക്കള്‍ വന്‍ തുക കോഴ വാങ്ങി കൈയേറ്റക്കാരെ സഹായിക്കുകയാണെന്നാണ് സിപിഐ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.