ആലപ്പുഴ പുസ്തകോത്സവം നാളെ ആരംഭിക്കും

Saturday 30 July 2016 7:57 pm IST

ആലപ്പുഴ: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് ആലപ്പുഴ പുസ്തകോത്സവം നാളെ മുതല്‍ 12 വരെ ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള എണ്‍പതിലേറെ പ്രസാധകര്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. സുബ്രഹ്മണ്യനും പ്രോഗ്രാം കണ്‍വീനര്‍ കെ.പി. രൂപേഷ് കുമാറും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് വൈകിട്ട് അഞ്ചിന് രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവ സമിതി പ്രസിഡന്റ് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഗുരുരത്‌നം ജ്ഞാനതപസ്വി, നടന്‍ ദേവന്‍, ഇ.എന്‍. നന്ദകുമാര്‍, നെടുമുടി ഹരികുമാര്‍, കെ. സോമന്‍, കെ.വി. ജയകുമാര്‍, റാണി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും. മൂന്നിന് വൈകിട്ട് 5.30ന് കാവാലം അനുസ്മരണ സമ്മേളനത്തില്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ആര്‍. രുദ്രന്‍, കല്ലേലി രാഘവന്‍പിള്ള, കാവാലം ജയകൃഷ്ണന്‍, കാവാലം ശശികുമാര്‍, കാവാലം അനില്‍, കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാവാലം അമ്പരന്‍ അവതരിപ്പിക്കുന്ന കാവാലം കവിതകളുടെ ആവിഷ്‌കാരവും നടക്കും. അഞ്ചിന് വൈകിട്ട് 5.30ന് മാറുന്ന യുവതലമുറ എന്ന വിഷയത്തില്‍ സംവാദം നടക്കും. കൊട്ടാരം ഉണ്ണികൃഷ്ണന്‍, ഡി. അശ്വനീദേവ്, അഡ്വ. ശരത്, മനു സി പുളിക്കന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏഴിന് രാവിലെ 10 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം. കാര്‍ട്ടൂണിസ്റ്റ് ചിക്കു ശിവന്‍ ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് മൂന്നിന് കുട്ടികള്‍ക്കായി കഥാ, കവിതാ രചനാ മത്സരം. കവയിത്രി പ്രശാന്തി ചൊവ്വര ഉദ്ഘാടനം ചെയ്യും. ഒന്‍പതിന് വൈകിട്ട് 5.30ന് വിചാരസദസ്സ് പ്രൊഫ. കെ.എന്‍. ജനാര്‍ദ്ദനന്‍കുട്ടി കര്‍ത്താ, പി. ഉണ്ണികൃഷ്ണന്‍, ജെ. മഹാദേവന്‍, പ്രൊഫ. കെ.എ. സോളമന്‍, കെ.ജി. സന്തോഷ്‌കുമാര്‍, വിമല്‍ രവീന്ദ്രന്‍, ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കും. 11ന് വൈകിട്ട് 5.30ന് ബാലസുരക്ഷാ സമാജത്തിന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ സെമിനാറില്‍ വി.ജി. രാജ്‌മോഹന്‍, ഡോ. പി. ദിലീപ്, അഡ്വ. നിഷ, ഡി. രമേശന്‍, മാസ്റ്റര്‍ അരുണ്‍ സുബ്രഹ്മണ്യന്‍, പ്രമീള എന്നിവര്‍ പങ്കെടുക്കും. 12ന് വൈകിട്ട് 5.30ന് സമാപന സഭയില്‍ വെണ്ണല മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. നടന്‍ അനൂപ് ചന്ദ്രന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. നടി സുകന്യാ മോഹന്‍, സി.ജി. ഗോപകുമാര്‍, കെ.പി. രൂപേഷ്‌കുമാര്‍, കെ.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിക്കും. ഡോ. അമ്പലപ്പുഴഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.