ആലപ്പുഴ: കോഴിക്കോട്ട് മാദ്ധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അപമര്യാദയായി പെരുമാറിയതില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോഴിക്കോട് നടന്ന സംഭവങ്ങള്‍ ഒരു ഉദ്യോഗസ്ഥന്റെ വീഴ്ച്ചയായി കണക്കാനാവില്ല എന്നും യോഗം വിലയിരുത്തി. ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ഏതൊരു സാധാരണക്കാരനും ന്യായാധിപന്റെ മുന്നിലെത്താനുള്ള സ്വാതന്ത്ര്യം വേണമെന്ന് സ്വമേധയാ ഉത്തരവു നല്‍കിട്ടും സംസ്ഥാനത്തെ പോലീസ്, നീതിന്യായ രംഗത്തുള്ളവര്‍ക്ക് ഇക്കാര്യം മനസിലായില്ലായെന്നത് ലജ്ജാകരമാണെന്ന് പ്രമേയത്തിലൂടെ യോഗം വിലയിരുത്തി.
കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റ് വി.എസ്. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആര്. ഗോപകുമാര്‍, ജാക്സണ് ആറാട്ടുകുളം, ജില്ലാ സെക്രട്ടറി ജി. ഹരികൃഷ്ണന്, വൈസ് പ്രസിഡന്റ് അംജിത്ത് പി. ബഷീര്‍, ജോയിന്റ് സെക്രട്ടറി പി. അഭിലാഷ്, ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: