കണ്ണൂര്‍: ലുബനാഥ് ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍ 91 ബാച്ച് സില്‍വര്‍ ജൂബിലി ഒത്തുചേരലിനോടനുബന്ധിച്ച് സെ നോ ടു ഡ്രഗ്-ലഹരിമുക്ത കേരളം, പുകയില ഉത്പ്പന്നങ്ങള്‍ വര്‍ജ്ജിക്കുക, വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ലോബിയെ ഒറ്റപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി റാലി സംഘടിപ്പിച്ചു. എ.ആര് ക്യാമ്പ് അസിസ്റ്റന്റ് കമാണ്ടന്റ് വി.കെ.അബ്ദുള്‍ നിസാര്‍ റാലി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് പി.ഷാഹിന്‍ അധ്യക്ഷത വഹിച്ചു. രജത്ത് രാജരത്നം, സി.ഇ.ഷാജി, വി.എം.കെ.ഷിറാസ് മോത്തി, നവാസ് മുസാഫി, അബ്ദുള്‍ വഹാബ്, ട്വിങ്കിള്‍ കൃഷ്ണ, ടി.വി.ബിജു, മുഹമ്മദ് ഷാനി, സുറാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: