കണ്ണൂര്‍: ജലകൃഷി വികസന ഏജന്‍സി, കേരള(അഡാക്ക്) ജില്ലയില്‍ നടപ്പിലാക്കുന്ന കൈപ്പാട് സംയോജിത മത്സ്യ- നെല്‍കൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരടങ്ങിയ 5 പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും 5 ഹെക്ടറില്‍ കുറയാത്ത കൃഷിസ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കണ്ടെത്തണം. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എരഞ്ഞോളി ഫിഷ് ഫാമില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0490 2354073.
പ്രതികരിക്കാൻ ഇവിടെ എഴുതുക: