അപ്രഖ്യാപിത അടിയന്തരാവസ്ഥ അനുവദിക്കില്ല - യുവമോര്‍ച്ച

Saturday 30 July 2016 10:22 pm IST

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് യുവമോര്‍ച്ച. കോഴിക്കോട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ജെ.ആര്‍.അനുരാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷവും വലതുപക്ഷവും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി അട്ടിമറിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് ഒത്തുതീര്‍പ്പിന്റെ പുതിയ വസ്തുതകള്‍ ജനം അറിയാതിരിക്കാന്‍ വേണ്ടിയാണ്. മാധ്യമ അടിയന്തരാവസ്ഥ കേരളത്തില്‍ അനുവദിക്കുകയില്ലെന്ന് അനുരാജ് പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം മണവാരി രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ പൂങ്കുളം സതീഷ്, ബി.ജി. വിഷ്ണു, എം.എ. ഉണ്ണിക്കണ്ണന്‍, പ്രശാന്ത്, കരമന പ്രവീണ്‍, പ്രശോഭ്, അഭിലാഷ്, അഖില്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.