പാനൂര്‍: സര്‍വ്വീസ് സ്റ്റേഷനില്‍ കഴുകാന്‍ നല്കിയ കാര്‍ അപരന് വന്നു മോഷ്ടിച്ചത് സിനിമാസ്റ്റൈലില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് പാനൂര്‍ കൂത്തുപറമ്പ് റോഡിലെ സണ്‍ഷൈന്‍ സര്വ്വീസ്സ്റ്റേഷനില് നിന്നും സ്വീഫ്റ്റ് കാര്‍ മോഷ്ടിച്ചത്. ടൗണിലെ അലീമ മന്‍സിലില്‍ സര്‍ഫ്രാസ് കഴുകാന്‍ കൊടുത്ത കെഎല്‍.52.ഡി.5060 കാറാണ് മോഷണം പോയത്. രാത്രി വൈകി കാറിനായി എത്തിയ സര്‍ഫ്രാസ് അന്വേഷിച്ചപ്പോള്‍ കാര്‍ മറ്റൊരാള്‍ കൊണ്ടുപോയതായി ജീവനക്കാരനായ യുവാവ് പറഞ്ഞു. ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ കബളിപ്പിച്ചാണ് കാര്‍ മോഷ്ടിച്ചത്. കഴുകിയതിനുളള അഞ്ഞൂറു രൂപയും മോഷ്ടാവ് നല്‍കിയിരുന്നു. രാത്രി ഏഴുമണിയോടെയാണ് മോഷണം നടന്നത്. ഉച്ചയോടെ കഴുകാന്‍ വാഹനമെത്തിച്ച സമയത്തു തന്നെ മോഷ്ടാവ് ഇവിടെ നിരീക്ഷണത്തിലുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. കൂത്തുപറമ്പ് ഭാഗത്തേക്കാണ് കാറോടിച്ചു പോയതെന്ന് ജീവനക്കാരന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: