അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കാര്‍ഗില്‍ദിനം സംസ്ഥാന ജനറല്‍ സെക്രട്ടറി കമാണ്ടര്‍ കെ.സി. മോഹനന് പിള്ള ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ദിനം ആചരിച്ചു. എളമക്കര ഭവന്‍സ് വിദ്യാമന്ദിറില്‍ പ്രിന്‍സിപ്പല്‍ ടി.എസ്. ഗിരിജ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കമാണ്ടര്‍ കെ.സി. മോഹനന് പിള്ള ഉദ്ഘാടനം ചെയ്തു.
യുദ്ധവും, ഭീകരതയും ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും, പരസ്പര വിശ്വാസ്യതയില്‍ അധിഷ്ഠിതമായ ചര്‍ച്ചകളാണ് പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എളമക്കര പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അദ്ധ്യക്ഷന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി യോഗയും ദേശീയതയും’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീരസേനാനി ഹവില്‍ദാര്‍ മനീഷ്കുമാര്‍ യുദ്ധാനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. ക്യാപ്റ്റന്‍ കെ. സുന്ദരന്‍, വൈസ് പ്രിന്‍സിപ്പല്‍ കെ. മിനി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: