കേരളഭരണം അടിയന്തരാവസ്ഥയ്ക്ക് തുല്യം: ബിജെപി

Saturday 30 July 2016 10:46 pm IST

കോട്ടയം: കോഴിക്കോട് നടന്ന മാധ്യമ വേട്ടയ്‌ക്കെതിരെയും തിരുവനന്തപുരം യൂണവേഴ്‌സിറ്റി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിയെ അക്രമിച്ചതിനെതിരെയും ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ ഉള്ള അവകാശം കേരളത്തില്‍ ഇപ്പോള്‍ നിലവിലില്ലായെന്നും, ഭരണത്തിന്റെ തണലില്‍ ബോധപൂര്‍വ്വം എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദളിത് പീഢനങ്ങള്‍ നടത്തുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേരളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തുല്യമുള്ള ഭരണമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ആര്‍ വാര്യര്‍ അദ്ധ്യത വഹിച്ച പ്രതിഷേധ യോഗത്തില്‍ സംസ്ഥാനസമിതി അംഗം റ്റി. എന്‍. ഹരികുമാര്‍, ജില്ലാ സെക്രട്ടറിമാരായ സി. എന്‍. സുഭാഷ്, എം.വി. ഉണ്ണികൃഷ്ണന്‍, നിയോജക മണ്ഡലം സെക്രട്ടറിമാരായ വി. പി. മുകേഷ്, രണരാജ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്‍, അനില്‍ തോട്ടപ്പുറം, കുടമാളൂര്‍ രാധാകൃഷ്ണന്‍, അനിതാ മോഹന്‍, ജോമോന്‍ കെ. ജെ, ഇന്ദിരാദേവി, സിന്ധു രംഞ്ജിത്, എന്‍.എസ്. രമേശ്, പ്രവീണ്‍ ദിവാകരന്‍, കെ. എസ്. ഗോപന്‍, ഉണ്ണി വടവാതുക്കര, ഗിരീഷ്, ഹരി കിഴക്കേകുറ്റ്, ആര്‍.രാജു, അനിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.