തലയോലപ്പറമ്പ്: പൊതി തൃക്കരായിക്കുളം മഹാദേവ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിന് ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റുവാന്‍ സ്വകാര്യ വ്യക്തി തയ്യാറാകാത്തതിനെതിരെ പ്രതിഷേധമുയരുന്നു. ഇതുസംബന്ധിച്ച് ക്ഷേത്രഭാരവാഹികള്‍ പഞ്ചായത്ത്, വില്ലേജ്, ആര്.ഡി.ഒ, ജില്ലാ കളക്ടര്‍, പോലീസ് എന്നിവടങ്ങളില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മണ്ഡപത്തിലേക്ക് ചാഞ്ഞുനില്ക്കുന്ന റബര്‍ മരങ്ങളും ആഞ്ഞിലിയും വെട്ടിമാറ്റുവാന്‍ മാത്രം ഉടമ കൂട്ടാക്കുന്നില്ല. അന്നദാനമണ്ഡപത്തിന്റെ മുകള്‍ഭാഗത്ത് വെള്ളമൊഴുകിപ്പോകാന്‍ നിര്‍മിച്ച പാത്തികളില് ആഞ്ഞിലിച്ചക്കയും കരിയിലയും വീണ് അടഞ്ഞുകിടക്കുന്നതിനാല്‍ ഇത് കെട്ടിടത്തിനും ഭീഷണി ഉയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: