കൂരാലി: ആളില്ലാത്ത വീടിന്റെ മുന്‍വാതില്‍ വെട്ടിപ്പൊളിച്ച് കവര്‍ച്ച. ഒന്നരപവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു. ഇളങ്ങുളം ഇലവുങ്കല്‍ കബീറിന്റെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രിയില്‍ മോഷണം നടന്നത്. കബീര്‍ വിദേശത്ത് ജോലിയിലാണ്. ഭാര്യ ഷംലയും മക്കളും കഴിഞ്ഞ ദിവസം തൊടുപുഴയിലുള്ള വീട്ടിലേക്ക് പോയതാണ്. ശനിയാഴ്ച ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുന്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മുറിക്കുള്ളിലെ നാല് അലമാരകള്‍ കുത്തിപ്പൊളിച്ച് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്.
പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി പരിശോധിന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: