മുംബൈ: മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് എട്ട് പേര് മരിച്ചു. മുംബൈയ്ക്കു സമീപം ഭിവാണ്ഡിയിലാണ് സംഭവം.
ഇന്ന് രാവിലെ 9.15ഓടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12പേരെ രക്ഷപ്പെടുത്തി. ഇതുവരെ ആറ് മൃതദേഹങ്ങൾ കണ്ടെടുക്കാനായെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 20 മുതൽ 25 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കെട്ടിടം മോശം അവസ്ഥയിലാണെന്ന് കാണിച്ച് ഭിവണ്ടി നിസാംപുര മുനിസിപ്പൽ കോർപറേഷൻ അധികൃതർ താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: