പട്ടത്താനം: ബിജെപി വടക്കേവിള മേഖലാ ജനറല്‍ സെക്രട്ടറി പാടത്തില്ക്കാവ് ബിനുവിന് നേരെ സാമൂഹികവിരുദ്ധ ആക്രമണം.
ഇന്നലെ രാത്രി ഏഴിനോടെ പാട്ടത്തില്‍ക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അക്രമം. അക്രമത്തില്‍ ഇടത് വിരല്‍ അറ്റുപോകുകയും വലതുകൈയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മയക്കുമരുന്ന്-കഞ്ചാവ് മാഫിയക്കെതിരെ പോലീസില്‍ പറഞ്ഞതാണ് അക്രമത്തിന് കാരണം.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ പാട്ടത്തില്‍ക്കാവ് സ്വദേശി മനു എന്നുവിളിപ്പേരുള്ള റോണാള്‍ഡിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തന്നെ അക്രമിച്ചതെന്ന് ബിനു പോലീസില്‍ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: