ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി

Sunday 31 July 2016 3:58 pm IST

മങ്കൊമ്പ്: ചമ്പക്കുളം ബ്ലോക്കുപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന പ്രകൃതി വിഭവ പരിപാലന പദ്ധതിയുടെ ഭാഗമായി പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിന്റെ വിതരണോദ്ഘാടനം നടന്നു. കൈനകരി കാളാശേരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണ ഏജന്‍സിയായ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി ഖരമാലിന്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് പ്ലാന്റുകള്‍ നിര്‍മിക്കുന്നത്. കൈനകരി, ചമ്പക്കുളം, നെടുമുടി ഗ്രാമപഞ്ചായത്തുകളിലെ 22 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന നീര്‍ത്തട പ്രദേശമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതി പ്രദേശത്തെ കൈനകരി, കുട്ടമംഗലം, ആര്‍ ബ്ലോക്ക്, ചിറ്റാരിമംഗലം, എന്നീ നീര്‍ത്തടങ്ങളിലായി 220 പോര്‍ട്ടബിള്‍ ബയോഗ്യാസ്, 44 ഗോബര്‍ഗ്യാസ് പ്ലാന്റുകള്‍, 1252 പൈപ്പു കമ്പോസ്റ്റുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 61.42 ലക്ഷം രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ളത്. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ് അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.