ശ്രീനഗര്‍: കശ്മീരില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി പോസ്റ്ററുകല്‍ പ്രത്യക്ഷപ്പെട്ടു. സ്ത്രീകള്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് കണ്ടാല്‍ അവരെ വാഹനത്തിനൊപ്പം കത്തിക്കുമെന്ന ഭീഷണിയാണ് പോസ്റ്ററുകളിലൂടെ പ്രചരിക്കുന്നത്.
സാങ്ബാസ് അസോസിയേഷന് എന്ന പേരിലാണ് ശ്രീനഗര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
പോരാട്ടം അവസാനിപ്പിക്കുന്നതുവരെ സ്ഥാപനങ്ങള്‍ തുറക്കുന്നതില്‍നിന്ന് വ്യാപാരികള്‍, വെണ്ടര്‍മാര്‍, ബാങ്കുകള്‍ എന്നിവയെ വിലക്കിയും പോസ്റ്ററില്‍ വാചകങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും മറിച്ചായാല്‍ അതിനെ നേരിടാന്‍ തയാറാകാനും മുന്നറിയിപ്പില്‍ പറയുന്നു.
സ്വകാര്യ വാഹന ഉടമകളോട് സഹകരണം ആവശ്യപ്പെടുന്ന പോസ്റ്ററില്‍, പ്രാര്‍ഥനകള്‍ക്കുശേഷം മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ മോസ്ക് കമ്മിറ്റികളോട് ആവശ്യപ്പെടുന്നു.
പോസ്റ്ററുകള്‍ നിരീക്ഷണവിധേയമാക്കുമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: