മറയൂരിലും മൂന്നാറിലും ചീട്ടുകളി സംഘം പോലീസ് പിടിയില്‍

Sunday 31 July 2016 8:13 pm IST

ഇടുക്കി: പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി പണംവച്ച് ചീട്ട് കളിച്ച 9 പേരടങ്ങുന്ന സംഘം പിടിയില്‍. മറയൂര്‍, മൂന്നാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കേസുകള്‍ പിടികൂടിയത്. മറയൂരില്‍ അഞ്ചംഗ ചീട്ടുകളി സംഘമാണ് വലയിലായത്. പുതച്ചിവയലിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചീട്ടുകളി നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ കുറെക്കാലമായി ചീട്ടുകളി നടക്കുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30നു നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘം വലയിലായത.് ഇവരില്‍ നിന്നും 1420 രൂപ പിടിച്ചെടുത്തു. എസ്‌ഐ കെ എ ഷാജി, എഎസ്‌ഐ സണ്ണിച്ചന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മൂന്നാറില്‍ 4 പേരാണ് പോലീസിന്റെ പിടിയിലായത്. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. മാങ്കുളം അമ്പതാംമൈലിന് സമീപത്തെ ഒഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്നും 3250 രൂപയും പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് മൂന്നരയോടെ എസ്‌ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടുന്നത്. ഓടി പോയ പ്രതികളെ അന്വേഷിച്ച് വരികയാണ്. രണ്ട് കേസുകളിലും പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.