ബത്തേരി: വയനാട് വന്യജീവി സങ്കേതം മുത്തങ്ങ റെയിഞ്ചില്‍ നിന്നും 2003-ല്‍ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ്സിലെ രണ്ട് പ്രതികളെ രണ്ട് വര്‍ഷം വീതം തടവിനും 2000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മുത്തങ്ങ സ്വദേശികളായ രവി, കുട്ടന് എന്നിവരെ ശിക്ഷിച്ചത്. സര്‍ക്കാരിനുവേണ്ടി അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷൈലജ ഹാജരായി. കേസ് വിജയകരമായി നടത്തിയ അസി. പബ്ലിക്ക് പ്രോസിക്യൂട്ടറെയും വനം വകുപ്പുദ്ധ്യോഗസ്ഥരെയും വൈല്‍ഡ് ലൈഫ് വാര്ഡന് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: