പുന്നപ്രയില്‍ നിരവധി കുടുംബങ്ങള്‍വെള്ളക്കെട്ടില്‍

Sunday 31 July 2016 8:50 pm IST

ആലപ്പുഴ: അധികാരികളുടെ അനാസ്ഥ, പത്തോളം കുടുബങ്ങള്‍ വെള്ളകെട്ടില്‍. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പത്ത്. പതിനൊന്ന് വാര്‍ഡുകളുമായി ബന്ധിപ്പിക്കുന്ന കാട്ടുങ്കല്‍ റോഡിന് സമീപത്ത് താമസിക്കുന്നവരാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് അധികാരികളുടെയും വില്ലേജ് ഓഫിസ് അധികാരികളുടെയും അനാസ്ഥയെ തുടര്‍ന്ന് വെള്ളകെട്ടില്‍ കഴിയുന്നത്. കാലവര്‍ഷം തുടങ്ങുന്നതു മുതല്‍ അവസാനിയ്ക്കുന്നത് വരെ വെള്ളകെട്ടില്‍ കഴിയാനാണ് ഇവരുടെ വിധി. വര്‍ഷങ്ങളായി കാട്ടുങ്കല്‍ റോഡില്‍ കാന പണിയണമെന്ന ആവശ്യമുയര്‍ന്നിട്ട്, എന്നാല്‍ 20 വര്‍ഷമായി കാന നിര്‍മ്മാണം കടലാസ് രേഖയായി മാറുകയായിരുന്നു. വെള്ളക്കെട്ട് ഇല്ലാതാക്കണമെന്ന ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് കാന പണിയാതെ, കഴിഞ്ഞവര്‍ഷം അറ്റകുറ്റപണി നടത്താന്‍ 110 മീറ്റര്‍ റോഡിന് ഒരു ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ മൂന്ന് ലോഡ് പൂഴി നിരത്തുക മാത്രമാണുണ്ടായതെന്നാണ് പരാതി ഉയരുന്നത്. 2015 മാര്‍ച്ചില്‍ പുനരുദ്ധരിച്ച റോഡ് വീണ്ടും വെള്ളകെട്ടിലായി. മുട്ടൊപ്പം വെള്ളത്തിലാണ് ജനങ്ങള്‍ ഈ റോഡ് നീന്തികടക്കുന്നത്. ഇതിന് സമീപത്തെ മില്‍മാ പ്ലാന്റില്‍ നിന്നും അനേകം എലികളാണ് രാത്രികാലങ്ങളില്‍ വെള്ളകെട്ടിലെത്തുന്നത്,ഇത് എലിപ്പനി ഭീഷണി ഉയര്‍ത്തുന്നു. മഴ നിലയ്ക്കുമ്പോള്‍ കെട്ടിനില്‍ക്കുന്ന വെള്ളം മോട്ടര്‍ ഉപയോഗിച്ച് പുറംതള്ളാന്‍ വില്ലേജ് അധികാരികളും തയ്യാറാകുന്നില്ല. വെള്ളകെട്ടില്‍ കൂടി കാല്‍നടയാത്ര ചെയ്യുന്ന വ്യദ്ധജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കാലുകളില്‍ ചൊറിച്ചില്‍ അനുഭപ്പെട്ട് കാലുകളുടെ അടിഭാഗങ്ങള്‍ അഴുകി, നീര്‍വീഴ്ച്ചയും അനുഭപ്പെടുകയാണ്. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുക്കണമെന്ന് ആവാശ്യം ശക്തമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.