അമ്പലപ്പുഴ: ഗതാഗത കമ്മിഷണറുടെ വരവ് യാത്രക്കാരെ പരിഭ്രാന്തരാക്കി. പൊട്ടിപൊളിഞ്ഞ റോഡുകളിലൂടെ പൊതുജനം ജീവന് പണയം വെച്ച് സഞ്ചരിക്കുമ്പോഴാണ് ഗതാഗതകമ്മീഷണറുമായി ഔദ്യോഗിക വാഹനം ചീറിപ്പാഞ്ഞ് എത്തിയത്. കമ്മിഷണറുടെ സുരക്ഷയ്ക്കുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കുഴി പേടിച്ച് വാഹനം ഒതുക്കാന്‍ സാധിക്കാത്ത ഡ്രൈവറന്മാരെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതാണ് നാട്ടുകാരെ പരിഭ്രാന്തരാക്കിയത്. അമ്പലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന റോഡ് സുരക്ഷാ പരിപാടി യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗതാഗതകമ്മീഷണര്‍. പുന്നപ്ര, കുറവന്തോട് ഭാഗങ്ങളിലാണ് സംഭവം നടന്നത്. മന്ത്രിമാര്‍ക്കു പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ട എന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷം ഭരണം നടത്തുമ്പോഴാണ് ഗതാഗത കമ്മീഷണര്‍ അകമ്പടിക്കായി പോലീസിനെ ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: