ആറാട്ടുപുഴ മന്ദാരംകടവ് പിതൃതര്‍പ്പണത്തിനൊരുങ്ങി

Sunday 31 July 2016 9:38 pm IST

ഇരിങ്ങാലക്കുട: ആറാട്ടുപുഴ മന്ദാരക്കടവില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മന്ദാരക്കടവ് ശിവരാത്രി ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ  പുലര്‍ച്ചെ 3 മണിമുതല്‍ രാവിലെ 11 മണിവരെ വല്ലച്ചിറ കൃഷ്ണനുണ്ണി ഇളയതിന്റെയും, മാപ്രാണം സുരേഷ് ശാന്തിയുടെയും നേതൃത്വത്തില്‍ 60ഓളം ശാന്തിമാര്‍ പിതൃതര്‍പ്പണചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നു. മഹാഗണപതിഹോമം, രാമായണപാരായണം, വൈകീട്ട് 6 മണിക്ക് രാമായണ സന്ധ്യ, സാംസ്‌കാരിക സമ്മേളനം സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ജി സതീഷ് മാസ്റ്റര്‍ രാമായണപ്രഭാഷണം നടത്തും. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളെ  അനുമോദിക്കും  ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.