ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനം

Wednesday 6 July 2011 10:14 am IST

കോതമംഗലം: ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനം എച്ച്‌ഒസി ജനറല്‍ മാനേജര്‍ വര്‍ക്കി പട്ടിമറ്റം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ബി.മദനന്‍ അധ്യക്ഷത വഹിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജേതാവ്‌ കൃഷ്ണ പത്മകുമാര്‍ മുഖ്യാതിഥിയായിരുന്നു. യോഗത്തില്‍ എം.എ.അയ്യപ്പന്‍ മാസ്റ്റര്‍, വി.ജെ.രാജ്മോഹന്‍, എം.എം.മഞ്ജു ഹാസന്‍, കെ.ആര്‍.മുരളി, എന്‍.സുനില്‍ കുമാര്‍, സി.അജിത്‌, ബിച്ചു കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി.കെ.രവീന്ദ്രനാഥ്‌ (രക്ഷാധികാരി) എന്‍.ശശിധരന്‍(സഹ.രക്ഷാധികാരി), പി.ബി.മദനന്‍ (ഉപാധ്യക്ഷന്‍), കെ.ആര്‍.മുരളി(കാര്യദര്‍ശി), പി.പി.അജിത്‌ പാനിപ്ര (സഹകാര്യദര്‍ശി), എം.എം. മഞ്ജു ഹാസന്‍(സംഘടനാ കാര്യദര്‍ശി), വി.പി.സജീവ്‌ (സഹ.സംഘടനാ കാര്യദര്‍ശി) കെ.കെ.സജീവ്‌ (ഖജാന്‍ജി), ഗോപി പാപ്പാലില്‍ (അമൃതഭാരതി), പിറവം ശ്രീനിവാസന്‍ (സമിതി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.