വടക്കേക്കാട്: കെ.പി. നമ്പൂതിരീസ് ആയുര്‍വേദിക്സ് സ്ഥാപകന്‍ വടക്കേക്കാട് കൊളത്താപ്പള്ളി പോതായന്‍ നമ്പൂതിരിയുടെ (കെ.പി. നമ്പൂതിരി) പത്നി ആര്യ അന്തര്‍ജ്ജനം (105) അന്തരിച്ചു. വടക്കേക്കാട് കൊളത്താപ്പള്ളി മനയിലായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് 12ന് വടക്കേക്കാട് കൊളത്താപ്പള്ളി മനയില്‍. മക്കള്‍: ഗംഗാധരന് നമ്പൂതിരി, പരേതയായ ഉമാദേവി അന്തര്‍ജ്ജനം, പരേതനായ രാമന്‍നമ്പൂതിരി, പാര്‍വ്വതി അന്തര്‍ജ്ജനം, പരേതയായ ശാന്ത, കൃഷ്ണന് നമ്പൂതിരി.
മരുമക്കള്‍: പരേതയായ ഉണിക്കാളി അന്തര്‍ജ്ജനം, പരേതനായ പരമേശ്വരന് നമ്പൂതിരി, ഉമാദേവി അന്തര്‍ജ്ജനം, പരേതനായ അഷ്ടമൂര്‍ത്തി നമ്പൂതിരി, ശ്രീദേവി അന്തര്‍ജ്ജനം. കെ.പി. നമ്പൂതിരീസ് മാനേജിങ് ഡയറക്ടര്‍ കെ. ഭവദാസന്‍ പേരക്കുട്ടിയാണ്. തൃശൂര്‍ യോഗക്ഷേമസഭയിലെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ ആര്യഅന്തര്‍ജ്ജനം പാലക്കാട് ചാലിശ്ശേരി കവുക്കോട് മുതുപറമ്പത്ത് മനയിലെ അംഗമാണ്.
12-ാം വയസ്സിലായിരുന്നു വിവാഹം. കെ.പി. നമ്പൂതിരി, ബ്രാഹ്മണര്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ സഞ്ചിയില്‍ പല്‍പ്പൊടിയുമായി വിപണനത്തിനുവേണ്ടി നടന്നുപോയിരുന്ന ആ കാലഘട്ടത്തില്‍ വടക്കേക്കാട് കൊളത്താപ്പള്ളി മനയില്‍ പല്‍പ്പൊടിയുടെ ഉല്‍പ്പാദനം സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയിരുന്നത് പത്നി ആര്യ അന്തര്‍ജ്ജനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: