കര്‍ക്കിടക വാവ് ബലിതര്‍പ്പണം നാളെ

Monday 1 August 2016 2:37 am IST

കണ്ണൂര്‍ : കാര്‍ക്കിടക വാവ് ദിനമായ നാളെ ജില്ലയിലെങ്ങും പിതൃതര്‍പ്പണചടങ്ങുകള്‍ നടക്കും. പിതൃതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആയിരക്കണക്കിന് ജനങ്ങള്‍ പിതൃപുണ്യം തേടി വിവിധയിടങ്ങളില്‍ വ്രതാനുഷ്ഠാനങ്ങളോടെ ബലിതര്‍പ്പണം നടത്തും. കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് സീനിയര്‍ സിറ്റിസണ്‍ ഫോറം ഉള്‍പ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. ഇരിട്ടി : കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തില്‍ ബാവലിപ്പുഴയോരത്ത് കര്‍ക്കിടക വാവിനോടനുബന്ധിച്ച് നടക്കുന്ന ബാലിതര്‍പ്പണ ചടങ്ങുകള്‍ നാളെ രാവിലെ 6 മണിമുതല്‍ ആരംഭിക്കും. ഇതിനാവശ്യമായ വിശാലമായ പന്തലും മറ്റു അനുബന്ധ സൗകര്യങ്ങളും പുഴയോട് ചേര്‍ന്നുള്ള നേരംപോക്ക് വയലില്‍ ഒരുക്കിക്കഴിഞ്ഞതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പവിത്രമായ ഈ ക്ഷേത്രസങ്കേതത്തോട് ചേര്‍ന്ന ബാവലിപ്പുഴയോരത്ത് പിതൃ കര്‍മ്മങ്ങള്‍ ചെയ്യാനായി വര്‍ഷം തോറും എത്തിച്ചേരാറുള്ളത്. അന്നേദിവസം ഇവിടെ എത്തിച്ചേരുന്ന എല്ലാ ഭക്ത ജനങ്ങള്‍ക്കും ലഘു ഭക്ഷണ സൌകര്യവും രണ്ട് ക്ഷേത്ര സമിതികളും ചേര്‍ന്ന് ഒരുക്കുമെന്നും ഇവര്‍ അറിയിച്ചു. കണ്ണൂര്‍: ശ്രേഷ്ഠാചാര സഭയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 4.20ന് പയ്യാമ്പലം കടപ്പുറത്ത് കര്‍ക്കിടക വാവുബലി കര്‍മ്മം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9037349667, 9995598132 തലശ്ശേരി: ധര്‍മ്മടം നുരുമ്പില്‍ ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 6 മണി മുതല്‍ 11 വരെ പിതൃതര്‍പ്പണം നടത്തും. ധര്‍മ്മടം ബോട്ട്‌ജെട്ടി റോഡില്‍ മോഡേണ്‍ വുഡ് ക്രാഫ്റ്റിന് സമീപം 2 പുഴകളും സമുദ്രവും സംഗമിക്കുന്ന കടല്‍ തീരത്താണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.