കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ ഇന്റര്‍ സ്ക്വഡ്രന് ക്രോസ് കണ്ട്രി ചാമ്പ്യന്‍ഷിപ്പ് നടന്നു. ഈഗിള്‍ സ്ക്വാര്ഡന് വിജയികളായി. നാവിക അക്കാദമി ഡെപ്യൂട്ടി കമാന്റന്റും ചീഫ് ഇന്സട്രക്ടറുമായ റിയര്‍ അഡ്മിറല്‍ എം.ഡി.സുരേഷ് എന്‍.എം.ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഏഴ് സ്ക്വഡ്രന്സില് 790 കാഡറ്റുകള്‍ പങ്കെടുത്തു. ബ്രേവ് ഹേര്‍ട്ട്സ് സ്ക്വഡ്രനിലെ കേഡറ്റ് അഞ്ചിത് ഗൗര്‍ 44 മിനിറ്റ് 8 സെക്കന്റുകൊണ്ട് നിര്‍ദ്ദിഷ് ദൂരം ഓടിയെത്തി ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് റിയര്‍ അഡ്മിറല്‍ എം.ഡി.സുരേഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: