കണ്ണൂര്‍: കുറ്റിയാട്ടൂരില്‍ തെരുവു നായ്ക്കളുടെ കടിയേറ്റ് ഏഴുവയസ്സുകാരിയുള്പ്പെടെ 5 പേര്‍ക്ക് പരിക്ക്. ഏഴുവയസ്സുകാരിയായ മാളവിക,മുഹമ്മദ്,ഷദീവി,സാജിത,അജീഷ് എന്നിവരാണ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. മാളവികയുടെ കണ്‍പോളയ്ക്കും മറ്റുളളവരുടെ മുഖത്തുമാണ് പരിക്കേറ്റത്. കുറ്റിയാട്ടൂര്‍ കുറുങ്ങോട്ട് മൂല,കുഞ്ഞിവൈദ്യര് പീടിക,പാവന്നൂര്‍മൊട്ട തുടങ്ങിയ സ്ഥലങ്ങളില്‍വെച്ചാണ് ഇന്നലെ രാവിലെ ഇവരെ തെരുവുനായ്ക്കള്‍ അക്രമിച്ചത്. നായ്ക്കള്‍ പേയിളകിയവയാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി മേഖലയില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. എന്നാല്‍ നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: