തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയേയും രണ്ടാനച്ഛനേയും പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യ ഭർത്താവ് ഉപേക്ഷിച്ച അമ്മ പെൺകുട്ടിക്കൊപ്പം മറ്റൊരാളുടെ കൂടെ താമസിക്കുകയായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ട് പെൺകുട്ടിയെ രണ്ടാനച്ഛൻ ലൈംഗികമായി ഉപയോഗിച്ചിരുന്നു. തുടർന്ന് എട്ടാം ക്ലാസ് പാസായതോടെ വിദ്യാർത്ഥിനിയോട് പഠനം ഉപേക്ഷിക്കാൻ അമ്മയും രണ്ടാനച്ഛനും നിർബന്ധിച്ചു.
എന്നാൽ പഠനത്തോട് ആഭിമുഖ്യം പുലർത്തിയ പെൺകുട്ടി തനിക്ക് പഠിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് സാധ്യമാകാതെ വന്നതോടെ വിദ്യാർത്ഥിനി സ്കൂളിലെ അധ്യാപികയെ കണ്ട് വിശദമായി കാര്യങ്ങള്‍ പറയുകയായിരുന്നു.
അധ്യാപിക വിദ്യാര്‍ഥിനിയെ തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ ഹാജരാക്കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുവാന്‍ പൂജപ്പുര പോലീസിനു നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: