കോട്ടയം: അതിരമ്പുഴയില്‍ പാറോലിക്കലില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടി വച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണിത്.
അതിരമ്പുഴ പാറോലിക്കലിലുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളായ നാട്ടുകാരാണ് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചെന്നാണ് സൂചന. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: