ട്രയല്‍ റണ്‍ വിജയം; മുക്കം നഗരസഭ ട്രാഫിക് പരിഷ്‌ക്കരണം ഇന്നു മുതല്‍

Monday 1 August 2016 10:02 am IST

മുക്കം: അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളും സ്ഥിരമായനുഭവപ്പെടുന്ന ഗതാഗത സ്തംഭനവും ഒഴിവാക്കാന്‍ മുക്കം നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണ നടപടി വന്‍വിജയമെന്നും പൊതുജനം സംതൃപ്തരെന്നും വിലയിരുത്തല്‍.ഇന്നു മുതല്‍ നടപ്പില്‍ വരുന്ന ട്രാഫിക് പരിഷ്‌കരണത്തിന്റെ ട്രയല്‍ റണ്‍ പത്തു ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നടത്തിയ അവലോകന യോഗത്തിന്റെതാണ് വിലയിരുത്തല്‍. ഇക്കഴിഞ്ഞ 20 നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്.പൊലീസ്,എസ്.പി.സി. എന്‍.എസ്.എസ്,ജെ.ആര്‍.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്നിവയുടെയെല്ലാം സേവനം പ്രയോജനപ്പെടുത്തി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രാര്‍ത്തികമാക്കാന്‍ തുടങ്ങിയതോടെ മുക്കം ടൗണ്‍ ശാന്തമാകുകയായിരുന്നു.പൊതു ജനം നൂറു ശതമാനം അനുകൂലിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന പദ്ധതിയോട് ചെറിയൊരു വിഭാഗം വ്യാപാരികളാണ് വിയോജിക്കുന്നത്. ട്രാഫിക് പരിഷ്‌കരണ നടപടി യുടെ ഭാഗമായി നഗര സഭ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പൊലിസിന്റെ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് കൊടുവള്ളി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എന്‍.ബിശ്വാസ് യോഗത്തെ അറിയിച്ചു. ട്രാഫിക് പരിഷ്‌കരണ നടപടിയെ കുറിച്ച് ഇതിനകം ലഭിച്ച പരാതികളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച നഗരസഭ മൂന്നു കാര്യങ്ങളില്‍ ഇളവനുവദിക്കും. ലോഡുമായിവരുന്ന വാഹനങ്ങള്‍ രാവിലെഏഴു മണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ അങ്ങാടിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ആക്കി. റേഷന്‍ ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന വാഹനം ഗതാഗത തടസ്സത്തിനിടയാക്കാതെ ഏതു സമയത്തും പ്രവേശിക്കുന്നതിന് അനുമതിയുണ്ടാകും.ബസ് സ്റ്റാന്റ് ബൈപ്പാസില്‍ വണ്‍വെടാഫിക് സിസ്റ്റം നിലനില്‍ക്കുമെങ്കിലും ഇരുചക്രവാഹനങ്ങള്‍ക്ക് ഇളവുണ്ടാകും. അതേ സമയം ടൗണിനകത്ത് എല്ലാ വാ ഹനങ്ങളുടെയും വേഗത 20 കിലോമീറ്ററില്‍ പരിമിതപ്പെടുത്തുകയും ബൈപാസ് ജംഗ്ഷനില്‍ റമ്പിള്‍സ്ട്രിപ് നിര്‍മിക്കുകയും ചെയ്യും. അങ്ങാടിയുടെ എല്ലാ ഭാഗത്തുമുള്ള നടപ്പാതകള്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുതകും വിധം ക്രമപ്പെടുത്തും. നടപ്പാതയിലൂടെയുള്ള യാത്രയ്ക്കും വാഹനഗതാഗതത്തിനും പ്രയാസമുണ്ടാക്കുന്ന എല്ലാ പാര്‍ക്കിങ്ങും നീക്കും ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ട്രാഫിക് കമ്മിററി ഭാരവാഹികള്‍, സ്റ്റാന്റിങ് കമമിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, പൊലീസ് ഓഫീസര്‍മാര്‍, റഡ് ക്രോസ് സൊസൈറ്റി മുക്കം നഗരസഭകമമിറ്റി അധ്യക്ഷന്‍ ഗര്‍വാസിസ് വട്ടുകളം, നഗരസഭ സെക്രട്ടറി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.