സര്‍വകലാശാലകളുടെ വിശ്വാസ്യത വീണ്ടെടുക്കും: മന്ത്രി കെ.ബാബു

Wednesday 6 July 2011 10:19 am IST

കാലടി: സംസ്ഥാനത്തെസര്‍വകലാശാലകളുടെ നഷ്ടപ്പെട്ടവിശ്വാസ്യത വീണ്ടെടുക്കുമെന്ന്‌ എക്സൈസ്‌ തുറമുഖ വകുപ്പ്മന്ത്രി കെ.ബാബു പറഞ്ഞു. ശ്രീശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയിലെ അനദ്ധ്യാപകരുടെ സര്‍വീസ്‌ സംഘടനയായ സംസ്കൃത സര്‍വകലാശാല സ്റ്റാഫ്‌ അസോസിയേഷന്റെ 10-ാ‍മത്‌ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 5 വര്‍ഷക്കാലം സംസ്ഥാനത്തെ സര്‍വകലാശാലകളെ സിപിഎം രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നു. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ, വൈസ്‌ ചാന്‍സലര്‍മാര്‍ ഇരിക്കുന്ന കസേരയോട്‌ നീതിപുലര്‍ത്തുകയും, മഹനീയമായവൈസ്‌ ചാന്‍സലര്‍പദവിയോട്‌ ഔന്നത്യം കാണിക്കുകയും വേണം. വൈസ്‌ ചാന്‍സലര്‍മാര്‍ അഴിമതിക്കാരാവരുത്‌ ലോകായുക്തനിയമം തന്നെ പുനഃപരിശോധിക്കും. പഠിക്കാന്‍ മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം ലഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ സാമൂഹ്യനീതി ഉറപ്പ്‌ വരുത്തും.
കേരള സാഹിത്യഅക്കാദമി സെക്രട്ടറിയായിനിയമതിനായ സീനില്‍ പബ്ലിക്കേഷന്‍ ഓഫീസര്‍ ആര്‍.ഗോപാലകൃഷ്ണനെ മന്ത്രി.കെ.ബാബു ഉപഹാരം നല്‍കി ആദരിച്ചു. സംസ്കൃതസര്‍വകലാശാല എംപ്ലേയീസ്‌ യൂണിയനില്‍നിന്നും രാജിവെച്ച സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ബി.എസ്‌.മുസ്തഫക്ക്‌ മന്ത്രി കെ.ബാബു അംഗ്വത്വം നല്‍കി.
അസോസിയേഷന്‍ പ്രസിഡന്റ്‌ പി.ജെ.ജോയി എക്സ്‌ എംഎല്‍എ അദ്ധ്യക്ഷനായിരിന്നു. കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.കെ.ബി.സാബു, പി.ടി.പോള്‍, കെ.വി.മുരളി, കവിതസുരേഷ്ബാബു, കെസി ബേബി, അബ്ദുള്‍ അസീസ്‌ ഡോ.എന്‍.പ്രശാന്ത്കുമാര്‍, ജോയ്പോള്‍ എന്‍.കെ.ഇക്ബാല്‍, എന്‍.ജി.ഉണ്ണികൃഷ്ണന്‍, സി.വി.മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.
സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ മറുപടി പ്രസംഗംനടത്തി. സ്റ്റാഫ്‌ അസോസിയേഷന്‍ ജനറല്‍സെക്രട്ടറി വി.മനോജ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അസോസിയേഷന്‍ വര്‍ക്കിംഗ്പ്രസിഡന്റ്‌ എം.ജെ.ജോര്‍ജ്‌, ട്രഷറര്‍ പീറ്റര്‍ അഗസ്റ്റിന്‍.കെ, വൈസ്‌ പ്രസിഡന്റ്‌ അല്‍ഫോന്‍സ ജോണ്‍, ജോ.സെക്രട്ടറിമാരായ, എന്‍.എം.തമ്പി, ടി.എസ്‌.സുമ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.