ക്ഷേത്രസംരക്ഷണ സമിതി രാമായണ മത്സരം നടത്തി

Monday 1 August 2016 10:24 am IST

കാളികാവ്: കേരള ക്ഷേത്ര സംരക്ഷണ സമിതി കാളികാവ് താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ശ്രീബാണാപുരം ദേവീ ക്ഷേത്രത്തില്‍ വെച്ച് രാമായണം വൈജ്ഞാനിക മത്സരം നടത്തി. സമിതി ജില്ലാ വൈസ്പ്രസിഡന്റ് കെ.എം. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. താലുക്ക് പ്രസിഡന്റ് കെ.അരുണ്‍ കുമാര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. എം.കൃഷ്ണപ്രഗീഷ്, മോഹനന്‍, അനില്‍ കുമാര്‍, പുഷ്പരാജന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി പി.സൂരജ് സ്വാഗതവും മധുസൂദനന്‍ കാര്‍ങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. പ്രശ്‌നോത്തരിയില്‍ എല്‍പി വിഭാഗത്തില്‍ ശ്രീനന്ദ, യുപി വിഭാഗത്തില്‍ ശ്രീലക്ഷ്മി, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്ഡ ശിശിര സുരേന്ദ്രന്‍ കണ്ടമംഗലം, കോളേജ് വിഭാഗത്തില്‍ രേഷ്മ പാറമേല്‍, മുതിര്‍ന്നവരില്‍ ദേവയാനി നീലാം കുറിശി എന്നിവര്‍ വിജയികളായി. ചിത്രരചനയില്‍ ഐശ്വര്യ.കെ വെള്ളയൂര്‍, ധനംജയ് പ്രസാദ്, ദൃശ്യപ്രസാദ് എന്നിവരും പ്രഭാഷണത്തില്‍ ശ്രീനന്ദ, അനാമിക നീലാംകുറിശ്ശി, ശിശിര കണ്ടമംഗലം എന്നിവരും വിജയിച്ചു. ഏഴിന് അങ്ങാടിപ്പുറം ശ്രീദേവീകൃപ വിദ്യാനികേതനിലാണ് ജില്ലാതല മത്സരം. രാമായണ പ്രശ്‌നോത്തരി കുറ്റിപ്പുറം: നോട്ടനാല്‍ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്‌നോത്തരി സംഘടിപ്പിച്ചു. മത്സരത്തില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. വര്‍ഷ, സ്മൃതി എന്നീ വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കമ്മറ്റി അംഗങ്ങളായ വി.വി.രാജേന്ദ്രന്‍, നന്ദന്‍ കളരിക്കല്‍, ഇ.ശശിധരന്‍ പി.ശ്രീജിത്ത്, സുമേഷ് കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.