പഞ്ചായത്ത് ഓഫീസിലെ കിണര്‍ നാശത്തിലേക്ക്

Monday 1 August 2016 11:43 am IST

പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ സ്ഥിതിചെയ്യുന്ന കിണര്‍ കാടുകയറി നശിക്കുന്നു. തൊടികളില്‍ ചെടികളും മരങ്ങളും വളര്‍ന്ന് കാടു പിടിച്ച നിലയിലാണ് .കിണറ്റിലെ വെളളം കാണുവാനോ സൂര്യപ്രകാശം അകത്തേക്ക് കടക്കുവാനോ സാധിക്കാത്ത വിധത്തിലാണ് കാടുകള്‍ വളര്‍ന്നിരിക്കുന്നത്. ഇതില്‍ നിന്നുമാണ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും സമീപത്തെ വില്ലേജ് ഓഫീസിലേക്കും ജീവനക്കാര്‍ക്കും ഇവിടെ എത്തുന്ന പൊതുജനത്തിനും കുടിക്കാനാവശ്യമായ വെള്ളം എടുക്കുന്നത്. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തന്നെയുളള കിണര്‍ കാടുകയറി നശിക്കുമ്പോഴും കാടുകള്‍ നീക്കം ചെയ്യാനോ കിണര്‍ വൃത്തിയായി സൂക്ഷിക്കാനോ ഭരണസമിതി തയ്യാറായിട്ടില്ല. തൊടികളില്‍ കാടു വളര്‍ന്നതിനാല്‍ ഇഴജന്തുക്കള്‍,കൊതുക്,കൂത്താടി അടക്കമുളള ജീവികള്‍ വിഹാരകേന്ദ്രമാക്കി മാറ്റിയിട്ടുണ്ടിവിടെ. പഞ്ചായത്ത് ഓഫിസിന് മുന്നിലുളള കിണര്‍ വൃത്തിയാക്കാന്‍ സാധിക്കാത്ത സിപിഎം 'രണസമിതി നാട്ടില്‍ എന്ത് തരം വികസനമാണ് നടത്താന്‍ പോകുന്നതെന്നും പൊതുജനം ചോദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.