പത്തനാപുരം: പുന്നലയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. പുന്നല കരിമ്പാലൂര് കനാല്‍പുറമ്പോക്കിലെ താമസക്കാരനായ ബിനുഭവനില്‍ ബിനു(36), സമീപവാസിയും കനാല്‍പുറമ്പോക്കിലെ താമസക്കാരനുമായ ഓമനക്കുട്ടന് (40) എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. ഒരു മാസം മുന്‍പാണ് വൃദ്ധ പീഡനത്തിന് ഇരയായത്. മാനഹാനി ഭയന്ന് ഇവര്‍ വിവരം പുറത്ത് പറഞ്ഞില്ല. പീഡിപ്പിച്ച വിവരം പ്രതികള്‍ തന്നെയാണ് പുറത്തു പറഞ്ഞത്. ഇതേ തുടര്‍ന്നാണ് വൃദ്ധ പത്തനാപുരം പോലീസില്‍ പരാതി നല്‍കിയത്. സ്വന്തമായി വീടില്ലാത്തതിനാല്‍ കനാല്‍ പുറംമ്പോക്കില്‍ ഷെഡ് കെട്ടിയാണ് വ്യദ്ധ താമസിക്കുന്നത്. പുന്നല പൊരുന്തക്കുഴി ഭാഗത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത്. പത്തനാപുരം സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന്, സിപിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: