സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഭാരതീയർക്ക് എക്സിറ്റ് വിസ നൽകാൻ ആവശ്യപ്പെടും: സുഷമ സ്വരാജ്

Monday 1 August 2016 2:31 pm IST

ന്യൂദൽഹി: ശമ്പളമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഭാരതീയർക്ക് എക്‌സിറ്റ് വിസ നല്‍കാന്‍ സൗദി അറേബ്യയോട് ആവശ്യപ്പെടുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫില്‍ ഭാരതീയർ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഗള്‍ഫിലെ ഭാരതീയരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഇതിനു പുറമെ എക്‌സിറ്റ് വീസകള്‍ അനുവദിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സൗദി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും സുഷമ സ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.