റഷ്യക്കെതിരെ പടയൊരുക്കവുമായി ഐഎസ് ഭീകരർ

Monday 1 August 2016 2:51 pm IST

മോസ്‌കോ: ഐഎസ് ഭീകര സംഘടന റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയാണെന്ന് അറിയിച്ച് കൊണ്ട് ഐഎസ് പുതിയ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ഒമ്പതു മിനിറ്റുള്ള യൂടുബ് വീഡിയോ സന്ദേശം ഞായറാഴ്ചയാണ് ഐഎസ് പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ട് തുടങ്ങുന്ന വീഡിയോയില്‍ റഷ്യയെ ആക്രമിക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് സജ്ജമായിക്കഴിഞ്ഞെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിനു പുറമെ ആക്രമണത്തിന് ഒരുങ്ങിയിരിക്കാന്‍ റഷ്യയിലുള്ള അനുഭാവികളോട് ഇസ്‌ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്യുന്നുണ്ട്. ഭീകര സംഘടനയുടെ ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.