സൊറാബുദ്ദീന്‍ കേസ്: അമിത്ഷായ്ക്കെതിരായ കേസ് സുപ്രീം കോടതി തളളി

Monday 1 August 2016 5:17 pm IST

ന്യൂദല്‍ഹി: സൊറാബുദ്ദീന്‍ ശൈഖ്  കേസില്‍ അമിത്ഷായ്‌ക്കെതിരേ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജ്ജി സുപ്രീം കോടതി തള്ളി. കേസില്‍, അമിത് ഷായെ കുറ്റവിമുക്തനാക്കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജ്ജിയാണ് ജസ്റ്റിസുമാരായ എസ്.എ.ബോബ്സെ, അശോക്ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് തള്ളിയത്. മുന്‍ ഐ.എ.എസ് ഓഫീസറായ ഹര്‍ഷ് മന്ദര്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജ്ജി വാദം കേട്ടശേഷം കോടതി തള്ളിയത്. രാഷ്ട്രീയ താല്‍പര്യപ്രകാരമാണ് അമിത് ഷായെ കേസില്‍ പ്രതി ചേര്‍ത്തതെന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന് 2014 ഡിസംബര്‍ മുപ്പതിന് സി.ബി.ഐ കോടതിയാണ് അമിത് ഷായെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയത്. പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഹര്‍ഷ് മന്ദര്‍ ഇതു ചോദ്യം ചെയ്ത് മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജി കോടതി അന്നു തള്ളിയിരുന്നു. ഹര്‍ഷ് മന്ദറിന് കേസുമായി ബന്ധമില്ലെന്നു കണ്ടെത്തിയതിനേത്തുടര്‍ന്നാണ് മുംബൈ ഹൈക്കോടതി അന്ന് കേസ് തള്ളിയത്. എന്നാല്‍, ഹര്‍ഷ് മന്ദര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.