നൈനിറ്റാള്‍: ജീവനും മരണത്തിനുമിടയില്‍ നിന്നുള്ള ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മീററ്റില്‍ നിന്നുള്ള ദമ്പതികള്‍.
തങ്ങള്‍ താമസിച്ചിരുന്ന നൈനിറ്റാളിലെ ഹോട്ടല്‍ മുറിയില്‍ പുലര്‍ച്ചെ പുള്ളിപുലിയെ കണ്ടതോടെ ദമ്പതികളായ റാത്തോറും ഭാര്യ ശിവാനിയുമാണ് പേടിച്ചരണ്ടത്. പുള്ളിപുലിയില്‍ നിന്ന് രക്ഷ നേടാന്‍ ഇവര്‍ കട്ടിലിന് പിന്നിലായി ഒളിക്കുകയായിരുന്നു.
മുറിയില്‍ സ്വൈര്യവിഹാരം നടത്തിയ ശേഷം വാഷ് റൂമിലേയ്ക്ക് പുള്ളിപുലി കടന്നതോടയാണ് റാത്തോറിന് ധൈര്യം സംഭരിക്കാനായത്.
https://youtu.be/e9fpewEaKE0
കട്ടിലിന് പിന്നില്‍ നിന്ന് എഴുന്നേറ്റ് വാഷ്റൂം വാതിലടച്ച് പുള്ളിപുലിയെ കുടുക്കിയ റാത്തോര്‍ ഉടന്‍ തന്നെ ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയെങ്കിലും പുള്ളിപുലി വാഷ്റൂമിന്റെ വെന്റിലേറ്ററിലൂടെ അടുത്തുള്ള കാട്ടിലേയ്ക്ക് ഓടി മറഞ്ഞിരുന്നു.
ഏകദേശം ഒന്നര വയസ്സ് പ്രായമുള്ള പുള്ളിപുലിയായിരുന്നു ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ചതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: