മണ്ണെണ്ണ പെര്‍മിറ്റ് വിതരണം നാളെ മുതല്‍

Monday 1 August 2016 7:33 pm IST

ആലപ്പുഴ: കഴിഞ്ഞ വര്‍ഷം നടന്ന സംയുക്ത പരിശോധനയില്‍ അര്‍ഹരായവര്‍ക്ക് മത്സ്യഫെഡ് നല്‍കുന്ന വെള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനഞ്ച് വരെ വിതരണം ചെയ്യും. മത്സ്യഫെഡ് പ്രോജക്ട് ഓഫീസുകള്‍ വഴി നിലവിലുള്ള പെര്‍മിറ്റ് കാര്‍ഡു തിരിച്ചേല്‍പ്പിച്ച് പുതിയ കാര്‍ഡ് വാങ്ങാം. പുതിയ പെര്‍മിറ്റിന് വരുന്നവര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവ കൊണ്ടു വരണം. സബ്‌സിഡി മണ്ണെണ്ണ അതത് മാസം 25ന് മുമ്പായി വാങ്ങണം. അതത് മാസം മണ്ണെണ്ണയെടുക്കാത്തവര്‍ക്ക് ആ മാസത്തെ മണ്ണെണ്ണ വിഹിതം നഷ്ടപ്പെടും. ലിറ്ററിന് 25 രൂപ സബ്‌സിഡിയോടു കൂടി 10 എച്ച്.പി വരെയുള്ള എന്‍ജിനുകള്‍ക്ക് 140 ലിറ്റര്‍, 10 മുതല്‍ 15 എച്ച്.പി വരെ 150 ലിറ്റര്‍, 15 എച്ച്.പിയ്ക്ക് മുകളില്‍ 190 ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിക്കുന്നത്. ഇതുകൂടാതെ സബ്‌സിഡിയില്ലാതെ യഥാക്രമം 231 ലിറ്റര്‍, 464 ലിറ്റര്‍, 630 ലിറ്റര്‍ അധികമായി നല്‍കും. മത്സ്യഫെഡ് ബങ്കുകളില്‍ നിന്നും വിതരണം ചെയ്യുന്ന വെള്ള മണ്ണെണ്ണ മത്സ്യബന്ധ ആവശ്യത്തിന് മാത്രമാണ്. മണ്ണെണ്ണയില്‍ ലിറ്ററിന് 30 മില്ലീലിറ്റര്‍ എന്ന കണക്കില്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ നിന്നും മത്സ്യഫെഡ് ബങ്കുകളില്‍ നിന്നും ലഭിക്കുന്ന 2റ്റി ഓയില്‍ ഒഴിക്കണം. സബ്‌സിഡി ലഭിക്കുന്നതനുസരിച്ച് ഓരോ മാസവും 15ന് മുമ്പായി എടുക്കുന്ന മണ്ണെണ്ണയുടെ സബ്‌സിഡി തുക 30നകവും 15നു ശേഷം എടുക്കുന്നതിന്റേത് അടുത്ത മാസം 15നകവും അനുവദിക്കും. പെര്‍മിറ്റ് കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടുയുള്ള വിവരങ്ങള്‍ ശരിയാണോയെന്നു ഉറപ്പു വരുത്തണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.